കോഴിക്കോട്: ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ചതിന് പഞ്ചായത്ത് അംഗങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. കാരശ്ശേരി പഞ്ചായത്ത് അംഗങ്ങളും കോൺഗ്രസ് പ്രാദേശിക നേതാക്കളുമായ എം.ടി. അഷ്‌റഫ്, എൻ. കെ അൻവർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.പ്രവാസി വിഷയത്തിൽ കരിപ്പൂരിൽ പാർട്ടി സംഘടിപ്പിച്ച സത്യാഗ്രഹസമരത്തിന് അഭിവാദ്യമർപ്പിക്കാൻ ഇവർ എത്തിയിരുന്നു.ഇതിനെത്തുടർന്നാണ് നടപടി സ്വീകരിച്ചത്. പകർച്ചവ്യാധി നിരോധന ഓർഡിനൻസ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. ഇവർക്കു പുറമേ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.