കല്ലമ്പലം: അവയവദാനത്തിലൂടെ നാലുപേർക്ക് ജീവൻ നൽകിയ ശ്രീകുമാറിന്റെ കുടുംബത്തിനെ സന്ദർശിച്ച് സി.പി.എം ജില്ലാ സെക്രട്ടറി അനാവൂർ നാഗപ്പൻ. കഴിഞ്ഞദിവസം മുള്ളറംകോടത്തെ വീട്ടിലെത്തിയാണ് ആനാവൂർ കുടുംബത്തെ ആശ്വസിപ്പിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ശ്രീകുമാറിന്റെ ഭാര്യ ബേബിബിന്ദുവിന് തുടർചികിത്സ ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് ഉറപ്പാക്കി. കർഷകസംഘം വർക്കല ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ശ്രീകുമാർ 9ന് ഞെക്കാട് ജംഗ്ഷനിലുണ്ടായ അപകടത്തിലാണ് മരിച്ചത്. ബി. സത്യൻ എം.എൽ.എ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ. രാമു, എസ്. ഷാജഹാൻ, ഒറ്റൂർ ലോക്കൽ സെക്രട്ടറി എൻ. മുരളീധരൻ, എൽ.സി അംഗങ്ങളായ ജയപ്രകാശ്, ജയചന്ദ്രൻ, വാർഡ് മെമ്പർ പ്രമീള ചന്ദ്രൻ എന്നിവരുമുണ്ടായിരുന്നു.