കൊല്ലം: കുളത്തൂപ്പുഴയിൽ കൊവിഡിന്റെ സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയില്ലെന്ന് കൊല്ലം ജില്ലാ കളക്ടർ അബ്ദുൾ നാസർ അറിയിച്ചു. കുളത്തൂപ്പുഴയിലെ രോഗി 36 പേരുമായി സമ്പർക്കത്തിലേർപ്പെട്ടുവെന്നും ഇവരെ ക്വാറന്റൈൻ ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗികൂടുതൽ ആൾക്കാരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു. രണ്ട് പ്രാവശ്യം തമിഴ്‌നാട്ടിൽപോയി വന്നിരുന്നു. തമിഴ്‌നാട് സർക്കാരുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടെന്നുകരുതുന്ന 13 പേരുടെ സാമ്പിൾ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
കുളത്തൂപ്പുഴ പഞ്ചായത്തിലെ അതിര്‍ത്തികള്‍ അടക്കുകയും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.