ന്യൂഡൽഹി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ഒരു വർഷത്തെ ക്ഷാമബത്ത വർദ്ധനവ് മരവിപ്പിച്ചു. പെൻഷൻകാർക്കും ക്ഷാമ ബത്ത വർദ്ധന നൽകേണ്ടതില്ല എന്നാണ് കേന്ദ്രസർക്കാർ തീരുമാനം.അതേസമയം ധനമന്ത്രി നിർമ്മല സീതാരാമൻ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. രണ്ടാം സാമ്പത്തിക പാക്കേജിനെപ്പറ്റി ചർച്ച ചെയ്യാനാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.
കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ ഡി.എ. 17 ശതമാനത്തില്‍ നിന്ന് 21 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചത്. ജനുവരി ഒന്ന് മുതല്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍, ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇതു നടപ്പാക്കേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. കൂടാതെ, 2020 ജൂലായിലും, 2021 ജനുവരിയിലും ഉണ്ടാകേണ്ട ഡി.എ വര്‍ധനയും വേണ്ടെന്നുവെച്ചിട്ടുണ്ട്.
അതേസമയം നിലവിലുള്ള ക്ഷാമബത്താ നിരക്ക് തുടരുമെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ക്ഷാമബത്താ വര്‍ദ്ധനവ് മരവിപ്പിച്ചതിലൂടെ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 27,000 കോടി രൂപയുടെ ചിലവ് കുറയ്ക്കാനാകുമെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ.