തിരുവനന്തപുരം: റേഷൻകടകൾവഴി വിതരണംചെയ്യേണ്ട ഭക്ഷ്യക്കിറ്റുകൾ പാർട്ടി സൂക്ഷിക്കുന്നത് പാർട്ടി ഓഫീസുകളിൽ സൂക്ഷിച്ച നടപടി വിവാദമായി. വൈക്കം ടി.വി പുരത്തും ചങ്ങനാശേരി മാടപ്പള്ളിയിലുമാണ് കിറ്റുകൾ പാർട്ടി ഓഫീസുകളിൽ സൂക്ഷിച്ചത്. വൈക്കത്ത് കിറ്റുകൾ സൂക്ഷിച്ചത് സി.പി.ഐ ഓഫിസിലാണെങ്കിൽ ചങ്ങനാശേരി മാടപ്പള്ളിയിൽ കിറ്റുകൾ സൂക്ഷിച്ചത് സി. പി. എം ഓഫീസിൽ. സംഭവം അറിഞ്ഞ് ബി.ജെ.പിയും കോൺഗ്രസും പ്രതിഷേധവുമായി എത്തിയതോടെ അധികൃതർ എത്തി കിറ്റുകൾ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.
റേഷൻകടകളിൽ കിറ്റുകൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാലാണ് പാർട്ടി ഒാഫീസുകളിൽ കിറ്റുകൾ സൂക്ഷിച്ചതെന്നാണ് അധികൃതർ പറയുന്നത്. സ്കൂളുകളും മറ്റും അടഞ്ഞുകിടക്കുന്നതിനാൽ കിറ്റുകൾ സൂക്ഷിക്കാൻ അടച്ചുറപ്പുള്ള സ്ഥലങ്ങളില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.സംസ്ഥാനത്ത് പലയിടങ്ങളിലും കിറ്റുകൾ സൂക്ഷിച്ചിരിക്കുന്നത് സ്വകാര്യവ്യക്തികളും സ്ഥലങ്ങളിലാണ്.
അതേസമയം കിറ്റുകൾ എത്തിയെങ്കിലും അവ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പലയിടങ്ങളിലും ആരംഭിച്ചിട്ടില്ല.