covid

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് ജീവൻരക്ഷാ മരുന്നുകൾ കിട്ടാതെ പ്രതിസന്ധിയിലായ ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്ക് നാട്ടിൽ നിന്ന് മരുന്നെത്തിച്ചു നൽകും. ആഴ്ചയിലൊരിക്കൽ കാർഗോ വിമാനത്തിലാണ് മരുന്ന് അയയ്ക്കുക. നാട്ടിൽ നിന്ന് ബന്ധുക്കൾ സ്വന്തം ചെലവിൽ മരുന്ന് വാങ്ങി നൽകണം. കാർഗോ ചെലവും വഹിക്കണം.

അതത് സ്ഥലത്തെ വിമാനത്താവളത്തിൽ നോർക്ക മരുന്നെത്തിക്കും. അത് അവിടെ നിന്ന് ബന്ധപ്പെട്ടവർ ശേഖരിക്കണം. ഇതിനുള്ള മാർഗനിർദ്ദേശം ഇന്നലെ സർക്കാർ പുറത്തിറക്കി. നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ, വിവിധ അസുഖങ്ങൾക്ക് ചികിത്സ തേടുന്ന പ്രവാസികൾക്ക് മരുന്ന് ലഭിക്കുന്നില്ലെന്ന് പ്രവാസികൾ പരാതിപ്പെട്ടിരുന്നു. തുടർന്നാണ് നടപടി.