കിളിമാനൂർ : മഞ്ഞപ്പാറ മുസ്ലിം ജമാഅത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ കൊവിഡ് 19 വൈറസ് വ്യാപന കാലത്ത് കരുതലിന്റെ സ്നേഹസ്പർശം. റംളാൻ മാസത്തിൽ വ്രതാനുഷ്ഠാനം നടത്തുന്നതിന് നിർദ്ധനരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പ്രവാസി കുടുംബങ്ങൾ ഉൾപ്പെടെ ജമാഅത്ത് അതിർത്തിയിൽ താമസമുള്ള 170 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യമായതിനാലാണ് ഇഫ്താർ സംഗമം നടത്താനായി സമാഹരിച്ച ധനം ഉപയോഗിച്ച് ഭക്ഷ്യധാന്യക്കിറ്റ് വിതരണം നടത്തിയത്. ചന്ദനത്തോപ്പ് ഷിഹാബുദീൻ മൗലവി വിതരണോദ്ഘാടനം നിർവഹിച്ചു. ജമാഅത്ത് പ്രസിഡന്റ് എ. അഹമ്മദ് കബീർ, ചീഫ് ഇമാം ഡോ. മുസമ്മിൽ മൗലവി, സെക്രട്ടറി ബി. ഷാജഹാൻ, വൈസ് പ്രസിഡന്റ് എസ്. നസീർ, ട്രഷറർ എസ്. നാസിമുദീൻ, ജോയിന്റ് സെക്രട്ടറി ബുഹാരി മന്നാനി, പരിപാലന സമിതി അംഗങ്ങളായ എം. റഹിം, എ. ഇർഷാദ്, എം. അബ്ദുൾ വാഹിദ്, എ. സിറാജുദീൻ, കാസിം കുഞ്ഞ് മൗലവി എന്നിവർ പങ്കെടുത്തു.