amboori

വെള്ളറട: പരിസ്ഥിതി സംരക്ഷണ വാരാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി പക്ഷികൾക്ക് ജീവജലമൊരുക്കി 'കൂടെ' പദ്ധതി. സി.പി.ഐ വെള്ളറട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജനസംസ്‌കൃതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി പ്രവർത്തകനും സി.പി.ഐ സംസ്ഥാന എക്‌സി.അംഗവും ഹൗസിംഗ് ബോർഡ് ചെയർമാനുമായ പി. പ്രസാദ് ഓൺലൈൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ഈ വാരാചരണ കാലത്ത് കള്ളിക്കാട്, ഒറ്റശേഖരമംഗലം, ആര്യങ്കോട്, കിളിയൂർ, വെള്ളറട, അമ്പൂരി മേഖലകളിലായി വീട്ടുമുറ്റത്തും പരിസരത്തുമായി 100 ദാഹജലപാത്രങ്ങളാണ് സ്ഥാപിക്കുന്നത്. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കള്ളിക്കാട് ചന്ദ്രൻ, മണ്ഡലം സെക്രട്ടറി ഗോപൻ, അസി. സെക്രട്ടറി വാഴിച്ചൽ ഗോപൻ, വി. സന്തോഷ് കുമാർ, സി. ജനാർദ്ദനൻ, എസ്.വി. വിനയകുമാർ ജെ. ബാലരാജ്, ഇടമനശ്ശേരി സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.