കിളിമാനൂർ:വാമനപുരം ദേവസ്വം ബോർഡ് ഹൈസ്കൂളിൽ വിദ്യാർത്ഥികൾ ആരംഭിച്ച പച്ചക്കറിത്തോട്ടം ബി.സത്യൻ എം.എൽ.എ സന്ദർശിച്ചു.ലോക്ക് ഡൗൺ കാലത്ത് തോട്ടത്തിന്റെ പരിപാലനം നടത്തിയ പി.ടി.എ കമ്മിറ്റിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.ഭൗമദിനാചരണത്തിന്റെ ഭാഗമായി പച്ചക്കറിത്തോട്ടം രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം തക്കാളി തൈനട്ട് എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ബി.വിഷ്ണു,പി.ടി.എ പ്രസിഡന്റ് എം.ജയേന്ദ്രകുമാർ, വൈസ് പ്രസിഡന്റ് ഷിബു,എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പ്രസന്നൻ,ശാലിനി ദിനേശ്,സജി കിളിമാനൂർ,എസ്.വിനോജ്,അനുകുമാർ എന്നിവർ പങ്കെടുത്തു.