റിയാദ്: അമേരിക്കയിലെ എണ്ണ വിപണി കൂപ്പു കുത്തിയതോടെ സൗദിയിൽ നിന്നും എണ്ണയുമായി വരുന്ന കപ്പലുകളെ തടയാൻ അമേരിക്കയുടെ നീക്കം.
40 മില്യൺ ബാരൽ എണ്ണയാണ് അമേരിക്കയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. വരും ആഴ്ചകളിൽ ഇവ അമേരിക്കയിൽ എത്തിച്ചേരും. അമേരിക്കയിലെ എണ്ണവിപണി കടുത്ത നഷ്‌ടം നേടിരുന്ന അവസത്തിൽ കപ്പലുകളുടെ വരവ് തടയേണ്ടതിന്റെ ആവശ്യകത അമേരിക്കയ്ക്കുണ്ടെന്നും അതിനായി ട്രംപ് നിർദേശം നൽകുമെന്നുമാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ മാസം ക്രൂഡ് ഓയിലുമായി കപ്പലുകൾ ചാർട്ടർ ചെയ്‌തപ്പോൾ ടാങ്കർ ഉടമകളിൽ നിന്നും ചരക്കുകൾക്കായി സംഭരണ സംവിധാനം ഉണ്ടാക്കാൻ സൗദി ശ്രമം നടത്തിയിരുന്നെങ്കിലും ഉയർന്ന തുക ആവശ്യപ്പെട്ടതിനാൽ വിജയം കണ്ടില്ല. 20 ലക്ഷം ബാരൽ ശേഷിയുള്ള 19 സൂപ്പർ ടാങ്കറുകൾ പ്രധാന യു.എസ് ടെർമിനലുകളിലേക്ക് യാത്ര ചെയ്യുന്നുവെന്നും മൂന്ന് ടാങ്കറുകൾകൂടി നങ്കൂരമിട്ടതായും ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നുണ്ട്.
അമേരിക്ക ഇറക്കുമതി തടഞ്ഞാൽ ചരക്കുകൾ മറ്റെവിടെയെങ്കിലും തിരിച്ചുവിടാൻ സൗദി അറേബ്യ ശ്രമം തുടങ്ങിയതായും റിപ്പോർട്ടുണ്ട്. ക്രൂഡ് ഓയിൽ വാങ്ങുന്നതിന് ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ റിഫൈനറികളുമായി സൗദി അരാംകോ നീക്കങ്ങൾ നടത്തിയിട്ടുണ്ട്. കപ്പലുകൾക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തിയാൽ കപ്പലുകൾ യൂറോപ്പ്, ഏഷ്യ മേഖലകളിലെ മറ്റു വിപണികളിലേക്ക് തിരിച്ചുവിടാൻ സൗദി ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എണ്ണ വ്യാപാരികൾ പറയുന്നു.