amit-shah

ന്യൂഡൽഹി: കൊവിഡ് വൈറസ് ബാധയെ നേരിടുന്നതിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലോകം മുഴുവന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് അമിത് ഷായുടെ പ്രതികരണം. സത്യം വ്യക്തമാണെന്നും രാജ്യത്ത് കൊവിഡ് വൈറസിനെ നേരിടുന്നതിലുള്ള മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകം മുഴുവന്‍ അദ്ദേഹത്തെ പ്രകീര്‍ത്തിക്കുകയാണെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

മോദിയുടെ നേതൃത്വത്തില്‍ ഓരോ ഇന്ത്യക്കാരനും സുരക്ഷിതരാണെന്ന ബോധ്യമുണ്ട്. അദ്ദേഹത്തില്‍ വിശ്വാസവുമുണ്ടെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. നേരത്തെ, കൊവിഡ് ബാധയ്ക്കെതിരെ പോരാട്ടം നടത്തുന്നതില്‍ പുലര്‍ത്തുന്ന മികവിന് നരേന്ദ്ര മോദിയെ പുകഴ്ത്തി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് രംഗത്തെത്തിയിരുന്നു.