ബാലരാമപുരം:പരുത്തിമഠം റസിഡൻസ് അസോസിയേഷൻ 210 വീടുകളിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്‌തു. അസോസിയേഷന്റെ ഓൺലൈൻ വാർത്താചാനലായ പി.എം.ആർ.എ ന്യൂസ് വഴിയുള്ള വീഡിയോ കോൺഫറൻസ് മുഖേനെയാണ് കമ്മിറ്റി ഭാരവാഹികളുടെ ആശയവിനിമയം.അസോസിയേഷൻ പ്രസിഡന്റ് പി.ജനാർദ്ദനൻ നായർ,​സെക്രട്ടറി രഘുവരൻ,​ ട്രഷറർ ത്രിദീപ്,​വൈസ് പ്രസിഡന്റുമാരായ എം.ആർ.അനിൽകുമാർ,​പരുത്തിമഠം സജ്ജാദ്,​സഹീർ,​ഷാജികുമാർ,​സജികുമാർ,​ശശിധരൻ നായർ,​സന്തോഷ് കുമാർ എന്നിവർ നേത്യത്വം നൽകി.