pari

കൊല്ലം: പച്ചക്കറി വണ്ടിയിൽ പെട്ടികൾക്കിടയിൽ ഒളിച്ച് കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. ആര്യങ്കാവ് ചെക്ക് പോസ്റ്റിലാണ് സംഭവം.തക്കാളി കയറ്റിവന്ന മിനിലോറിയിലെ തക്കാളി പെട്ടിക്കകത്ത് കയറിയിരുന്ന് കേരളത്തിലേക്ക്‌ ഒളിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാൾ പിടിയിലായത്. കഴിഞ്ഞദിവസം ഇത്തരത്തിൽ ഒളിച്ചുകടക്കാൻ ശ്രമിച്ച നാല് പേരെയും പൊലീസ് പിടികൂടിയിരുന്നു.


കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും ഇത്തരത്തിൽ ആൾക്കാരെ കടത്തുന്നുണ്ടെന്ന് അധികൃതർക്ക് നേരത്തേ വിവരംലഭിച്ചിരുന്നു. ആര്യങ്കാവിന് അടുത്ത പ്രദേശമായ പുളിയറയിൽ കുടുങ്ങിക്കിടക്കുന്നവരെ പണം വാങ്ങി കടത്തുന്നതിന് ഏജന്റുമാരായി ചിലർ പ്രർത്തിക്കുന്നു എന്നും വിവരമുണ്ട്.

പുളിയറയുടെ തൊട്ടടുത്ത പ്രദേശമായ തമിഴ്നാട്ടിലെ തെങ്കാശി ജില്ല റെഡ്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലമാണ്. അതിനാൽ ഇവിടെ നിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങളെ കർശന പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്. ചരക്കുമായി വരുന്ന വാഹനങ്ങളിൽ എല്ലാ ചരക്കും ഇറക്കിവച്ച് പരിശോധിച്ചശേഷം വിട്ടാൽ മതിയെന്നാണ് നിർദ്ദേശം. ആര്യങ്കാവ് നിന്ന് നാല്പത് കിലോമീറ്റർ അകലെയുള്ള പുളിയങ്കുടിയിൽ മാത്രം ഇതുവരെ ഇരുപതിലധികം പേർക്കാ് രോഗം സ്ഥിരീകരിച്ചത്.