ആറ്റിങ്ങൽ: ആറ്റിങ്ങലിൽ പോക്സോ അതിവേഗ കോടതി അനുവദിക്കാൻ പരിശ്രമിച്ച അഡ്വ. ബി.സത്യൻ എം.എൽ.എയെ ആറ്റിങ്ങൽ ലായേഴ്സ് യൂണിയൻ അനുമോദിച്ചു. ആറ്റിങ്ങൽ നഗരസഭാ മുൻ ചെയർമാൻ അഡ്വ: സി.ജെ. രാജേഷ് കുമാർ, ജില്ലാ പഞ്ചായത് മെമ്പർ അഡ്വ: ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അനുമോദനം. കോടതി പരിസരം സന്ദർശിച്ച ശേഷം കോടതി ജീവനക്കാരുമായി എം.എൽ.എ ആശയ വിനിമയം നടത്തി. നിലവിലെ സാഹചര്യത്തിൽ പുതിയ കെട്ടിട നിർമ്മാണം ഏറെ വൈകുമെന്നതിനാൽ ബാർ അസ്സോസിയേഷൻ കെട്ടിടം പോക്സോ അതിവേഗ കോടതിക്ക് നൽകാനാണ് തീരുമാനം. ഈ കോടതി അനുവദിച്ച സർക്കാരിനും, ഹൈക്കോടതിക്കും ഇതിന് വേണ്ടി പ്രയത്‌നിച്ച അഭിഭാഷക കൂട്ടായ്മക്കും എല്ലാ സർവീസ് സംഘടനയ്ക്കും എം.എൽ.എ നന്ദി അറിയിച്ചു. എത്രയും വേഗം കോടതി ആരംഭിക്കുമെന്ന് എം.എൽ.എ ഉറപ്പുനൽകി.