നെടുമങ്ങാട് : നാലു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി യുവാവിനെ വലിയമല പൊലീസ് അറസ്റ്റുചെയ്തു. പരുത്തിക്കുഴി തടത്തരികത്തു വീട്ടിൽ കെ.അനിൽകുമാർ (39) ആണ് അറസ്റ്റിലായത്.മലവിളയിൽ ആറിന്റെ തീരത്ത് വ്യാജവാറ്റ് നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.വലിയമല സി.ഐയുടെ നേതൃത്വത്തിൽ എസ്‌.ഐ ബാബു,അസിസ്റ്റന്റ് എസ്.ഐ മുരുകൻ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.