dead-body-

ദുബായ്: യു.എ.ഇയിൽ മൂന്ന് പ്രവാസി മലയാളികൾ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി കുളത്തൂർ തടത്തിൽ പടിഞ്ഞാറേതിൽ അജിത്കുമാർ (42), ഗുരുവായൂർ കോട്ടപ്പടി താഴിശേരി പനയ്ക്കൽ ബാബുരാജ് (55), കോഴിക്കോട് വടകര പുത്തൂർ ഒതയോത്ത് അഷ്റഫ് (62) എന്നിവരാണ് മരിച്ചത്.

അജിത് കുമാർ അബുദാബിയിൽ 12 വർഷമായി യൂണിവേഴ്സൽ ജനറൽ ട്രാൻസ്പോർട്ട് കമ്പനി ഉദ്യോഗസ്ഥനാണ്. സംസ്കാരം നടത്തി. ഭാര്യയും രണ്ടുമക്കളും ഭാര്യാമാതാവും നിരീക്ഷണത്തിലാണ്. ബാബുരാജ്. ദുബായ് റെന്റ് എ കാർ കമ്പനിയിലെ ഡ്രൈവറായിരുന്നു. സംസ്കാരം ഇന്നു ദുബായിൽ. ഇതോടെ യു.എ.ഇയിൽ 13 മലയാളികളാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. വിവിധ വിദേശരാജ്യങ്ങളിലായി 44 പേരും മരണപ്പെട്ടു.