വിതുര:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ ബിരിയാണി ചലഞ്ചുമായി തൊളിക്കോട് പഞ്ചായത്ത്. കമ്മ്യൂണിറ്റി കിച്ചൺ വഴി 2000 ബിരിയാണികൾ വിൽപ്പന നടത്താനാണ് ലക്ഷ്യമെന്നും ഇതുവഴി ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും പ്രസിഡന്റ് . ഷംനാനവാസും,വൈസ് പ്രസിഡന്റ് ആർ.സി.വിജയനും,പ്രതിപക്ഷ നേതാവ് എൻ.എസ്.ഹാഷിമും പറഞ്ഞു. ബിരിയാണി ഒന്നിന് 100 രൂപയാണ് വിലയിട്ടിരിക്കുന്നത്.വിൽപ്പനയ്ക്ക് പ്രത്യേക ടീമിനെയും സജ്ജമാക്കും.കൂടുതൽ ബിരിയാണി വിറ്റഴിക്കുന്ന വാർഡിന് പ്രത്യേക സമ്മാനവുമുണ്ട്. ഇന്നലെ അഞ്ഞൂറോളം ബിരിയാണിക്ക് ഓർഡർ ലഭിച്ചെന്നും പ്രസിഡന്റ് പറഞ്ഞു.