വിതുര:തൊളിക്കോട് പഞ്ചായത്ത്‌ കമ്മ്യൂണിറ്റി കിച്ചൺ കെ.എസ്. ശബരിനാഥൻ എം.എൽ.എ സന്ദർശിച്ച് പതിനായിരം രൂപ സംഭാവനയായി നൽകി.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആർ.സി.വിജയൻ,സെക്രട്ടറി സജികുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഡി.സി.സി സെക്രട്ടറിമാരായ തോട്ടുമുക്ക്‌ അൻസർ,ബി.ആർ.എം.ഷഫീർ,കോൺഗ്രസ്‌ തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ,പനക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം,റമീസ് ഹുസൈൻ,കെ.എൻ.അൻസർ,തൊളിക്കോട് ഷംനാദ്,ടി. നളിനകുമാരി,ഷെമിഷംനാദ്,തൊളിക്കോട് ഷാൻ എന്നിവർ പങ്കെടുത്തു.