വെള്ളറട: കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ജനകീയ ഹോട്ടൽ വെള്ളറട ജംഗ്ഷനിൽ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സിൽ പ്രവർത്തനം ആരംഭിച്ചു.നേരത്തേ ബുക്ക് ചെയ്യുന്നവർക്ക് ഇവിടെ നിന്നും 25 രൂപയ്ക്ക് ഉൗണ് ലഭിക്കും. പഞ്ചായത്ത് പ്രസി‌ഡന്റ് എം.ശോഭ കുമാരിയും വൈസ് പ്രസിഡന്റ് ജ്ഞാനദാസും ചേർന്ന് ജനകീയ ഹോട്ടൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. 9946310489. 8848957838 ഈ നമ്പരുകളിൽ ബുക്ക് ചെയ്യാം. ഉച്ചയ്ക്ക് 12 മുതൽ 2 മണി വരെയാണ് ഉൗണ് ലഭിക്കുന്നത്.