ആര്യനാട്:കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി അരുവിക്കരയിൽ ടാറ്റാ ട്രസ്റ്റിന്റെ സഹായം ലഭ്യമാക്കിയതായി കെ.എസ്.ശബരീനാഥൻ എം.എൽ.എ അറിയിച്ചു.പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ താലൂക്ക് ആശുപത്രി വരെയുള്ള കേന്ദ്രങ്ങൾ ഹെൽത്ത്‌ കിറ്റുകൾ നൽകും.100പി.പി കിറ്റുകൾ,1000 എൻ 95 മാസ്കുകൾ,10000 ത്രീലയർ മാസ്കുകൾ എന്നിവ ആശുപത്രികൾക്ക് നൽകും.മണ്ഡലത്തിലെ മുഴുവൻ കമ്യൂണിറ്റി കിച്ചണുകളിലും സാമ്പത്തിക സഹായമെത്തിക്കും.പുനലാൽ ഡൈൽവ്യൂ എൻ.ജി.ഒ വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.പ്രതിരോധ പ്രവർത്തനങ്ങൾക്ക് കാര്യക്ഷമമായി നടപ്പിലാക്കാൻ ടാറ്റാ ട്രസ്റ്റിനൊപ്പം മറ്റ് സന്നദ്ധ സംഘടനകളുടെ സഹായങ്ങളും ലഭ്യമാക്കുമെ്നനും എം.എൽ.എ അറിയിച്ചു.