kuwait

കുവൈറ്റ്: കുവൈറ്റിൽ 61 ഇന്ത്യക്കാർ ഉൾപ്പെടെ 151 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 41കാരനായ കുവൈറ്റ് സ്വദേശി മരിച്ചു. ഇതോടെ മരണം 14 ആയി. ഇതുവരെ കുവൈറ്റിൽ കൊവിഡ് സ്ഥിരീകരിച്ചത് 2,399 പേർക്കാണ്. 498 പേർ രോഗമുക്തി നേടി. 1887 പേരാണ് ചികിത്സയിലുള്ളത്. 55 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിൽ 22 പേരുടെ നില ഗുരുതരമാണ്. ബ്രിട്ടനിൽ നിന്ന് വന്ന ഒമ്പത് കുവൈറ്റികൾ, യു.എ.ഇയിൽ നിന്ന് വന്ന കുവൈറ്റി, തുർക്കിയിൽ നിന്ന് വന്ന കുവൈറ്റി, ഈജിപ്തിൽനിന്ന് വന്ന കുവൈറ്റി എന്നിവർക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

60 ഇന്ത്യക്കാർ, അഞ്ച് കുവൈറ്റികൾ, 25 ബംഗ്ലാദേശികൾ, 13 ഈജിപ്തുകാർ, 11 ഇറാൻ പൗരന്മാർ, മൂന്ന് ലബനൻ പൗരന്മാർ, ജോർദ്ദൻ, ശ്രീലങ്ക, പാകിസ്ഥാൻ, ഫിലിപ്പീൻസ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള രണ്ടുപേർ, രണ്ട് ബിദൂനികൾ, ഉസ്‌ബൈകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിറിയ എന്നിവിടങ്ങളിലെ ഓരോരുത്തർ എന്നിവർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്.


രണ്ട് കുവൈറ്റികൾ, രണ്ട് ഈജിപ്തുകാർ, ഒരു ഇന്ത്യക്കാരൻ, ഒരു ബംഗ്ലാദേശി, ഒരു ബിദൂനി എന്നിവർക്ക് വൈറസ് ബാധിച്ച വഴി കണ്ടെത്തിയിട്ടില്ല.