മുംബയ്: കൊവിഡ് ബാധിച്ച രണ്ട് ഗർഭിണികൾക്ക് സുഖപ്രസവം. മുംബയിലെ നാനാവതി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് മുപ്പത്തഞ്ചും, ഇരുപത്തഞ്ചും വയസുള്ള യുവതികൾ പ്രസവിച്ചിത്. കുഞ്ഞുങ്ങളെ അമ്മമാരിൽ നിന്ന് മാറ്റി പ്രത്യേക പരിചരണത്തിലാക്കിയിട്ടുണ്ട്.
ദക്ഷിണ മുംബയിൽ നിന്നുള്ള 35കാരി പെൺകുഞ്ഞിനും 25കാരി ഒരു ആൺകുഞ്ഞിനുമാണ് ജന്മം നൽകിയത്.ഇവരുടെ പ്രസവത്തിനുവേണ്ടി ആശുപത്രിയിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
രണ്ട് കുഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണ്. മൂന്നാമത്തെയും എട്ടാമത്തെയും ദിവസങ്ങളിൽ കുഞ്ഞുങ്ങളുടെ കൊവിഡ് പരിശോധന നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.