കടയ്ക്കാവൂർ:നെടുങ്ങണ്ട പുതിയപാലത്തിനടിയിൽ ഉപേക്ഷിക്കപെട്ട നിലയിൽ കണ്ടെത്തിയ മത്സ്യം ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് കുഴിച്ചുമൂടി.പൊലീസ് പരിശോധന ശക്തമാക്കിയപ്പോൾ വാഹനത്തിൽ കൊണ്ടുവന്ന മത്സ്യങ്ങൾ ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് സംശയിക്കുന്നത്.പുതിയ പാലത്തിനടിയിൽ തള്ളിയിരുന്നതിനാൽ പൊലീസോ ജനങ്ങളോ അറിഞ്ഞിരുന്നില്ല.ദുർഗന്ധത്തെ തുടർന്നാണ് ജനങ്ങളുടെ ശ്രദ്ധയിൽപെട്ടത്. വാർഡ് മെമ്പർ വിമൽരാജ് അറിയച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്.