ബാലരാമപുരം:കോട്ടുകാൽക്കോണം മുത്താരമ്മൻകോവിലിൽ നടത്താനിരുന്ന അമ്മൻകൊട മഹോത്സവം ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയതായി ക്ഷേത്ര കമ്മിറ്റി അറിയിച്ചു.ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ലെന്നും ഏപ്രിൽ 27 ന് നടത്താൻ നിശ്ചയിച്ചിരുന്ന മേട മാസത്തിലെ മകയിരം നാളിൽ നടത്തേണ്ട പ്രതിഷ്ഠാ വാർഷിക പൂജയും ക്ഷേത്രപൂജകളും ക്രമപ്രകാരം നടക്കുമെന്നും ക്ഷേത്ര പ്രസിഡന്റ് പി.രാജേന്ദ്രൻ, സെക്രട്ടറി പി.ദിവാകരൻ,ക്ഷേത്ര എക്സിക്യൂട്ടീവ് അംഗം സി.പ്രേമകുമാർ എന്നിവർ അറിയിച്ചു.