ബാലരാമപുരം:കൊവിഡ് മഹാമാരിയെ ചെറുക്കുന്നതിന്റെ ഭാഗമായി ബാലരാമപുരം ജംഗ്ഷനും പരിസരവും ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശുചിയാക്കി.വ്യാപാര സ്ഥാപനങ്ങൾ,​മത്സ്യമാർക്കറ്റ്,വിഴിഞ്ഞം റോഡിൽ ഹൗസിംഗ് ബോർഡ് ജംഗ്ഷൻ,​ വണിഗർ തെരുവിലെ നടപ്പാത എന്നീ സ്ഥലങ്ങളാണ് വൃത്തിയാക്കിയത്.ബ്ലോക്ക് മെമ്പർ ഡി.സുരേഷ് കുമാർ,​ജില്ലാ കമ്മിറ്റിയംഗം എം.എച്ച്.സാദിഖ് അലി,​എ.എസ് അഭിലാഷ്,​അഡ്വ.ഷാദുലി ജമാൽ എന്നിവർ നേത്യത്വം നൽകി.