qatar

ദോഹ: ഖത്തറിൽ ഇന്ന് 623 പേർക്കുകൂടി പുതുതായി കൊവിഡ്‌രോഗം സ്ഥിരീകരിച്ചു. 61പേർക്കുകൂടി രോഗം ഭേദമായി. ആകെ രോഗം മാറിയവർ 750 ആയി. നിലവിൽ ചികിത്സയിലുള്ളവർ 7,004 ആണ്. 73,457 പേരെ പരിശോധിച്ചപ്പോൾ 7,764 പേർക്കാണ് രോബാധ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് പത്ത് പേരാണ്. ഇതിൽ അവസാനം മരിച്ച പ്രവാസി ഒഴികെ മറ്റുള്ളവർക്ക് മറ്റ് പല അസുഖങ്ങളും ഉണ്ടായിരുന്നുവെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.

പുതുതായി രോഗം സ്ഥിരീകരിക്കെപ്പടുന്നതിൽ ഭൂരിഭാഗവും പ്രവാസി തൊഴിലാളികളാണ്. നിലവിൽ വൈറസ്ബാധ ഏറ്റവും ഉയർന്ന തോതിലാണെന്നും വരും ദിവസങ്ങളിലും ഈ നില തുടരുമെന്നും മന്ത്രാലയം പറയുന്നു. ആളുകൾ പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിയണമെന്നാണ് നിർദേശം.