dead-body

ന്യൂഡൽഹി: വിദേശത്ത് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അപ്രഖ്യാപിതവിലക്ക്. ദുബായില്‍ മരിച്ച കായംകുളം സ്വദേശിയുടെ മൃതദേഹം ഇതുവരെ നാട്ടിലെത്തിക്കാൻ സാധിച്ചില്ല. മൃതദേഹം വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണ്. ആന്തരികഅണുബാധ കാരണം രക്തസമ്മര്‍ദം ക്രമാതീതമായി കുറഞ്ഞതിനെത്തുടര്‍ന്നാണ് കായംകുളം സ്വദേശി ഷാജി ലാല്‍ മരിച്ചത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കിയ രേഖകള്‍ സഹിതം മൃതദേഹം വിമാനത്താവളത്തിലെത്തിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കയറ്റിവിടരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുള്ളതായി അധികൃതര്‍ അറിയിച്ചത്.