secretariat

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ കർശന പരിശോധനക്ക് സർക്കാർ നിർദ്ദേശം. ഇവിടേക്കുള്ള വാഹനങ്ങൾ ഒരു ഗേറ്റിലൂടെ മാത്രമേ പ്രവേശിക്കാൻ അനുവദിക്കൂ. സന്ദർശകർക്കടക്കം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.എല്ലാവർക്കും തിരിച്ചറിയൽ കാർഡും നിർബന്ധമാക്കി.സെക്രട്ടേറിയേറ്റിൽ എത്തുന്ന എല്ലാവരുടെയും താപനില പരിശോധിക്കും. ശരീര ഊഷ്മാവ് 37.2 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണെങ്കിൽ അവരെ സെക്രട്ടേറിയേറ്റിന് അകത്തേക്ക് പ്രവേശിപ്പിക്കില്ല.