br

ബ്രസിൽ: ബ്രസീലിലെ ഫുട്ബോൾ താരങ്ങൾക്ക് കളിക്കാൻ മാത്രമല്ല, സഹായിക്കാനും അറിയാം. കൊവിഡിൽ ദുരിതം അനുഭവിക്കുന്ന ബ്രസീലിലെ 32,000 കുടുംബങ്ങളെ സഹായിക്കാൻ ബ്രസീൽ താരങ്ങൾ മുന്നോട്ട് വന്നിരിക്കുകയാണ്.

അടുത്ത രണ്ടു മാസത്തേക്ക് 32,000 കുടുംബങ്ങൾക്ക് വേണ്ട ഭക്ഷണം, ശുചിത്വം പാലിക്കാനാവശ്യമുള്ള വസ്തുക്കൾ, എന്നിവയൊക്കെ നൽകാനാണ് 40 പേരടങ്ങുന്ന സംഘത്തിന്റെ തീരുമാനം. ബ്രസീൽ പരിശീലകൻ ടിറ്റെയും മറ്റു സഹപരിശീലകരും ഈ പ്രയത്നത്തിൽ ബ്രസീൽ താരങ്ങൾക്ക് ഒപ്പമുണ്ട്. നെയ്മർ, ആൽവസ്, അലിസൺ, ഫിർമീനോ എന്ന് തുടങ്ങി പ്രമുഖ താരങ്ങളൊക്കെ ഇതിൽ പങ്കാളികളാകുന്നുണ്ട്.