ആര്യനാട്:ഭൗമദിനത്തിൽ കേന്ദ്ര സർക്കാർ ഇന്ത്യൻ ജനതയെ രക്ഷിക്കാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘം ആര്യനാട് മേഖലാ കമ്മിറ്റി ദേശീയ പ്രക്ഷോഭ ദിനത്തിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിച്ച് പ്രതിഷേധം നടത്തി.കർഷക സംഘം വിതുര ഏരിയാ സെക്രട്ടറി വി.വിജുമോഹൻ പച്ചക്കറി നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി പ്രസിഡന്റ് ഇറവൂർ സുനിൽ കുമാർ,വേലായുധൻ തുടങ്ങിയവർ നേതൃത്വം നൽകി.