തിരുവനന്തപുരം: കഴിഞ്ഞ ദിവസം മരിച്ച മിമിക്രി കലാകാരൻ ഷാബുരാജിന്റെ കുടുംബത്തിന് സർക്കാർ 2 ലക്ഷം രൂപ സഹായം അനുവദിച്ചു. കുടുംബത്തിന്റെ ദയനീയ സ്ഥിതിയെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്നു പ്രത്യേകമായി കണക്കാക്കി ധനസഹായം അനുവദിച്ചത്. 20 വർഷത്തോളമായി മിമിക്രി രംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ഷാബുരാജ്. കുടുംബം ദുരിതാവസ്ഥയിലായിരുന്നു. ആറ് വർഷമായി ഭാര്യ രോഗബാധിതയായി കിടപ്പിലാണ്.