തിരുവനന്തപുരം: മലേഷ്യയിൽ തൊഴിലുടമയുടെ ക്രൂരമായ പീഡനത്തിനിരയായ ഹരിപ്പാട് സ്വദേശി ഹരിദാസിന് നോർക്ക റൂട്ട്സ് സാന്ത്വന പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ നൽകി. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ ഹരിദാസിന്റെ പള്ളിപ്പാട്ടെ വസതിയിലെത്തിയാണ് തുകയടങ്ങിയ ചെക്ക് കൈമാറിയത്. ജനറൽ മാനേജർ ഡി. ജഗദീഷ്, നഗരസഭാഗം കെ.സജീവൻ, എ.എം. കബീർ എന്നിവരും പങ്കെടുത്തു.