തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ ആരോഗ്യമേഖലയ്ക്ക് കൈത്താങ്ങാകാൻ ഐ.എം.എ യുടെ പ്രൊഫഷണൽ എക്വിപ്മെന്റ് അന്റ് എംപ്ളോയീസ് പ്രോട്ടക്ഷൻ സ്‌കീം (പെപ്‌സ്). ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 1000 ആശുപത്രികളിൽ സുരക്ഷാ ഉപകരണങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. പെപ്‌സിന്റെ നേതൃത്വത്തിൽ സമാഹരിച്ച സാനിട്ടൈസർ, മാസ്‌കുകൾ, കൈയുറകൾ, ഹാൻഡ് വാഷ്, ഫേസ് ഷീൽഡ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരങ്ങളടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. ഇന്ത്യൻ മെഡിക്കൽ ആസോസിയേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിന്റെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ളാഗ് ഒഫ് നിർവഹിച്ചു. ഐ.എം.എ മുൻ ദേശീയ പ്രസിഡന്റ് ഡോ. എ. മാർത്താണ്ഡ പിള്ള, പെപ്‌സ് ചെയർമാർ ഡോ. ശ്രീജിത്ത് എൻ. കുമാർ, ഐ.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സുൾഫി നൂഹു, ഡോ.ആർ.സി, ശ്രീകുമാർ, ഡോ.അനുപമ തുടങ്ങിയവർ പങ്കെടുത്തു.