പോത്തൻകോട്: പോത്തൻകോടും പരിസരങ്ങളിൽ ഇന്നലെ പെയ്ത ചാറ്റൽ മഴയിൽ മുരുക്കുംപുഴ -പോത്തൻ കോട് റോഡിലെ ഒരു വശത്തെ കടകൾ വെള്ളത്തിലായി. ലോക്ക് ഡൗൺ കാരണം അടഞ്ഞു കിടക്കുന്നതിനാൽ കടയ്ക്കകത്തെ അവസ്ഥ എന്താണെന്ന് അറിയില്ല. കെ.എസ്.ടി.പി. മാതൃക റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജംഗഷനിൽ ഓടകളുടെ നിർമ്മാണം ഉൾപ്പെടെ നടത്തി നവീകരണം നടത്തിയിരുന്നെങ്കിലും മുരുക്കുംപുഴ റോഡിലെ ടാറിംഗ് മാത്രം നടത്തിയതല്ലാതെ ഇരുവശത്തെയും ഓട നവീകരണം ഉൾപ്പെടെയുള്ള പ്രവർത്തികൾ അധികൃതർ ഉപേക്ഷിക്കുകയായിരുന്നു. താരതമ്യേനെ ഉയർത്തി ടാറിംഗ് നടത്തിയതോടെ റോഡിന് ഇരു വശത്തും വെള്ളം നിറയുകയായിരുന്നു. ഈ ഭാഗത്ത് പുതുതായി രൂപപ്പെട്ട വെള്ള ക്കെട്ടിന് അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന് പഞ്ചായത്തംഗം എം.ബാലമുരളി ആവശ്യപ്പെട്ടു.
ക്യപ്ഷൻ : പോത്തൻകോട് ജംഗഷന് സമീപം രൂപപ്പെട്ട വെള്ളക്കെട്ടിൽ മുങ്ങിയ കടകൾ