കാഞ്ഞിരംകുളം: യുവജനസംഘം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലോക പുസ്തക ദിനം ആചരിച്ചു. കോവിഡ് 19 മായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ നിലനില്ക്കുന്ന സാഹചര്യത്തിൽ വീടുകളിലിരിക്കുന്ന കുട്ടികളുടെ കലാഭിരുചി പരിപോഷിപ്പിക്കുന്നതിലേയ്ക്കായി കഥ, കവിത മത്സരങ്ങൾ സംഘടിപ്പിച്ചു. ഇത്തരത്തിൽ കിട്ടുന്ന കുട്ടികളുടെ വിവിധ കലാസൃഷ്ടികൾ സ്വീകരിച്ച് പ്രോത്സാഹന സമ്മാനങ്ങൾ നൽകും. കൂടാതെ വിദ്യാർത്ഥികളിൽ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ മത്സരത്തിൽ വിജയികളാകുന്നവരുടെ കലാസൃഷ്ടികൾ കൂട്ടിച്ചേർത്ത് 'ലോക്ക് ഡൗൺ 2020' എന്ന പേരിൽ ഒരു മാസിക നിർമ്മിക്കാനുള്ള ശ്രമത്തിലാണ് സംഘാടകരെന്ന് പ്രസിഡന്റ് എം.ആർ. രാജഗുരുബാൽ അറിയിച്ചു.