തിരുവനന്തപുരം: പൊലീസിനെ വെട്ടിച്ച് യാത്ര ചെയ്യാനുള്ള നിർദ്ദേശങ്ങൾ എന്ന തരത്തിൽ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. മലപ്പുറം ജില്ലയിൽ ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സന്ദേശങ്ങൾ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ഡിസാസ്റ്റ്ർ മനേജ്മെന്റ് ആക്റ്റ്, എപ്പിഡെമിക് ഓർഡിനൻസിലെ വ്യവസ്ഥ എന്നിവ പ്രകാരം കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി നിർദ്ദേശം നൽകി. ജില്ലാ സൈബർ സെല്ലുകളുടെ സഹായവും തേടി.