കോവളം: വിദേശത്തു നിന്നെത്തി വീട്ടിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞുവീണ് മരിച്ചു. വെങ്ങാനൂർ പനങ്ങോട് കമുകറത്തല അബിൻ വില്ലയിൽ ദിവാകരൻ നായരുടെയും ശാന്തകുമാരിയുടെയും മകൻ ബിജുമോൻ (43) ആണ് മരിച്ചത്. ഇന്നലെ രാവിലെ നാലോടെ ബിജുമോനെ ആദ്യം അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാായില്ല.
32 ദിവസങ്ങൾക്ക് മുമ്പ് ഒമാനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. തുടർന്ന് വീട്ടിൽ ഐസൊലേഷനിൽ ആയിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. കൊവിഡ് രോഗ ലക്ഷണങ്ങളുണ്ടായിരുന്നില്ലെ