vld-1-

വെള്ളറട: ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ കാറ്റിൽ വ്യാപകമായി കൃഷിനാശം സംഭവിച്ചു. നിരവധി കർഷകരുടെ നൂറുകണക്കിന് വാഴകളാണ് കാറ്റിൽ ഒടിഞ്ഞുവീണത്. മൈലച്ചൽ സ്വദേശി ബി. സുകുമാരൻ നായരുടെ 1200ൽ പരം ഏത്തവാഴകൾ ഒടിഞ്ഞു വീണു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. ബാങ്കുകളിൽ നിന്നും വായ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ കർഷകരാണ് കാറ്റ് ചതിച്ചത്. അടിയന്തിരമായി നഷ്ടം കണക്കാക്കി സർക്കാരിൽ നിന്നും സഹായം ലഭിച്ചില്ലെങ്കിൽ കൃഷിചെയ്ത് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കർഷകർ പറയുന്നു.