തിരുവനന്തപുരം: ജീവനക്കാരിൽ നിന്ന് ശമ്പളം പിടിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടി കേന്ദ്ര സർക്കാർ തീരുമാനത്തിന് വിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ പേരിൽ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നു ശമ്പളം പിടിക്കരുതെന്ന് കേന്ദ്ര സർക്കാർ എല്ലാം സംസ്ഥാന സർക്കാരുകളെയും അറിയിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ, ഡോക്ടർമാർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ, പൊലീസ്, മറ്റ് സർക്കാർ ജീവനക്കാർ തുടങ്ങി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരിൽ നിന്നും ഒരു കാരണവശാലും ശമ്പളം പിടിക്കാൻ പാടില്ലെന്നാണ് കേന്ദ്ര നിർദേശമെന്ന് അദ്ദേഹം പറഞ്ഞു.