കുഴിത്തുറ: ജില്ലയിൽ 2 സ്ഥലങ്ങളിൽ വീട്ടിൽ ചാരായം വറ്റിയ 5 പേരെ പൊലീസ് അറസ്റ്റുചെയ്തു. ഇവരിൽ നിന്ന് ചാരായവും വാറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. മാർത്താണ്ഡത്ത് വീട്ടിൽ ചാരായം വാറ്റുന്നതായി മാർത്താണ്ഡം പൊലീസ് എസ്.ഐ ശിവശങ്കറിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മാർത്താണ്ഡം മാമൂട്ടുക്കട സ്വദേശികളായ റസ്സൽരാജ്(60), സുരേഷ് (44), ഷീബ (36)എന്നിവരെ അറസ്റ്റുചെയ്യുകയും 35ലിറ്റർ കോടയും, വാറ്റ് ഉപകരണങ്ങളും പിടിച്ചെടുക്കുകയുമായിരുന്നു. കുഴിത്തുറ എക്സൈസ് തിരിത്തുവപുരത്ത് വീട്ടിൽ ചാരായം വാറ്റിയ ആന്റണി(45), രാജയ്യൻ എന്നിവരെയും അറസ്റ്റ് ചെയ്തു. ഇവരുടെ കൈയി നിന്ന് 1ലിറ്റർ ചാരായവും 5ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി.
|