തിരുവനന്തപുരം: ലോക്ക് ഡൗണിനിടെ പൂഴ്‌ത്തിവയ്പ്പ് നടത്തിയതിനും അമിതവില ഈടാക്കിയതിനും 202 കട ഉടമകൾക്കെതിരെ നടപടിയെടുക്കാൻ വിജിലൻസ് സർക്കാരിന് ശുപാർശ നൽകി. തിരുവനന്തപുരത്ത് 74, ഇടുക്കിയിൽ 18, കോഴിക്കോട്ട് 16, എറണാകുളത്ത് 15, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 12 വീതം, കോട്ടയത്ത് 11, തൃശൂർ, വയനാട് ജില്ലകളിൽ 10 വ്യാപാരസ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. വരും ദിവസങ്ങളിലും വിജിലൻസ് പരിശോധന തുടരുമെന്ന് ഡയറക്ടർ അനിൽ കാന്ത് അറിയിച്ചു.