നാഗർകോവിൽ : തമിഴ്‌നാട്ടിൽ ഇന്നലെ മാത്രം 54 പേർക്ക് കൊവി‌ഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1683 ആയി. ഇന്നലെ 90 പേർ രോഗമുക്തരായി. കൊവിഡ് ബാധിച്ച് രണ്ടു പേർ കൂടി ഇന്നലെ മരിച്ചു. ഇതോടെ മരണസംഖ്യ 20 ആയി.