ടെഹ്റാൻ : തങ്ങളുടെ ഗൺ ബോട്ടുകൾ തകർത്താൽ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഗൾഫിൽ യു.എസ് കപ്പലുകളെ ശല്യപ്പെടുത്തുന്ന ഇറാന്റെ ഗൺബോട്ടുകൾ തകർക്കാൻ യു.എസ് നാവികസേനയ്ക്ക് ഉത്തരവു നൽകിയ ട്രംപിന്റെ ഉത്തരവിന് പിന്നാലെയായിരുന്നു ഇറാന്റെ പ്രതികരണം. ഇറാൻ റവല്യൂഷണറി ഗാർഡ് മേധാവിയാണ് ഇക്കാര്യം അറിയിച്ചത്.
ഇറാന്റെ സുരക്ഷയ്ക്കു ഭീഷണിയാകുന്ന അമേരിക്കയുടെ ഏത് നടപടിയേയും നേരിടാൻ സൈന്യത്തിനു നിർദേശം നൽകിയെന്ന് ജനറൽ ഹുസൈൻ സലാമി വ്യക്തമാക്കി. സൈനിക കപ്പലുകളെയോ മറ്റേതെങ്കിലും കപ്പലുകളെയോ ആക്രമിച്ചാലും ഇതുതന്നെയാകും നടപടിയെന്നും അദ്ദേഹം അമേരിക്കക്ക് മുന്നറിയിപ്പ് നൽകി.