തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ഡ്യൂട്ടിക്കെത്തുന്നവർക്ക് ജില്ലയ്ക്കകത്തും പുറത്തും സഞ്ചരിക്കാൻ പാസോ തിരിച്ചറിയൽ രേഖയോ പൊലീസ് നൽകും. സംസ്ഥാന പൊലീസ് മേധാവിക്കും കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും പൊതുഭരണവകുപ്പ് ഇതു സംബന്ധിച്ച് കത്തയച്ചതിന്റെ അടിസ്ഥാനത്തിലാണിത്.
നിശ്ചിത ശതമാനം ജീവനക്കാരുമായി ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിക്കും. അതത് ജില്ലയിലുള്ളവരെ പരമാവധി നിയോഗിക്കും. സാധിക്കുന്നില്ലെങ്കിൽ തൊട്ടടുത്ത ജില്ലകളിൽ നിന്നുള്ളവരെയും നിയോഗിക്കും.