തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ മറവിൽ പൗരൻമാരുടെ ആരോഗ്യവിവരം അമേരിക്കൻ കമ്പനിക്ക് ചോർത്തിയ സർക്കാർ കരാർ റദ്ദാക്കണമെന്നാശ്യപ്പെട്ട് ഇന്ന് ബി.ജെ.പി സംസ്ഥാനത്ത് 25000 കേന്ദ്രങ്ങളിൽ ബഹുജനപ്രക്ഷോഭം നടത്തും. ലോക്ക് ഡൗൺ സാഹചര്യത്തിൽ അഞ്ച് പ്രവർത്തകർ വീതം വാർഡ് തലത്തിൽ പ്രക്ഷോഭത്തിൽ അണിനിരക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ അറിയിച്ചു.