തിരുവനന്തപുരം: ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം കവർന്ന സർക്കാർ നടപടി അംഗീകരിക്കില്ലെന്ന് ഫെറ്രോ സംസ്ഥാന പ്രസി‌ഡന്റ് എം.ശിവദാസും ജനറൽ സെക്രട്ടറി എസ്. കെ.ജയകുമാറും പറഞ്ഞു. കോടതി വ്യവഹാരത്തിൽ നിന്ന് രക്ഷനേടാനാണ് പിടിച്ചെടുത്ത ശമ്പളം തിരിച്ചുനൽകുമെന്ന് പറയുന്നത്. ഒന്നര വർഷമായി ഡി.എ കുടിശിക നൽകാതിരിക്കുകയും ലീവ് സറണ്ടർ മരവിപ്പിക്കുകയും ചെയ്ത സർക്കാർ ശമ്പളം വെട്ടിക്കുറച്ചതിലൂടെ ജീവനക്കാരോട് വീണ്ടും ക്രൂരതകാട്ടുകയാണ്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം നടത്തുമെന്നും ഫെറ്രോ അറിയിച്ചു.