ep-jayarajan

തിരുവനന്തപുരം: സൂക്ഷ്‌മ - ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് 3000 കോടിയുടെ പുനരുദ്ധാരണ പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. ഇ.പി.എഫ്, ഇ.എസ്.ഐ തുടങ്ങിയ വിഷയങ്ങളിൽ ഇളവുകൾക്കായി കേന്ദ്രത്തെ സമീപിക്കുമെന്നും വ്യവസായികളും വ്യാപാരികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ മന്ത്രി വ്യക്തമാക്കി.

വി.കെ.സി.മമ്മദ്‌കോയ എം.എൽ.എ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെ.ഇളങ്കോവൻ,​ കേരള സ്‌റ്റേറ്റ് സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് എം.ഖാലിദ് തുടങ്ങി അമ്പതോളം പേർ പങ്കെടുത്തു.