തിരുവനന്തപുരം: മസ്റ്ററിംഗിന് ബയോമെട്രിക് മസ്റ്ററിംഗ് നടത്താത്ത സാമൂഹ്യ സുരക്ഷ/ ക്ഷേമനിധി ബോർഡു പെൻഷൻ ഗുണഭോക്താക്കൾക്ക് ലോക്ക് ഡൗണിനു ശേഷം ഒരാഴ്ച കൂടി സമയം അനുവദിക്കും. ഫെബ്രുവരി 15 വരെ മസ്റ്റർ ചെയ്തിട്ടില്ലാത്ത പെൻഷൻ അർഹതയുളള ഗുണഭോക്താക്കൾക്കാണ് അവസരം ലഭിക്കുക. മസ്റ്ററിംഗ് തീയതി സംബന്ധിച്ച വിവരം പിന്നീട് അറിയിക്കുമെന്നും ധനകാര്യ അഡീ.ചീഫ് സെക്രട്ടറി അറിയിച്ചു.