തിരുവനന്തപുരം: കൊവിഡ് രോഗനിർണ്ണയം വേഗത്തിലും കൃത്യമായും നടത്തുന്നതിനുള്ള പുതിയ ഉപകരണം 'ചിത്ര മാഗ്ന' തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചു.
കൊവിഡ് രോഗത്തിനിടയാക്കുന്ന സാർസ് കോവ് 2 വൈറസ് ആർ.എൻ.എ വിഭാഗത്തിൽപ്പെട്ടതാണ്.. .. രോഗിയുടെ സ്രവങ്ങളിലെ സാർസ്‌കോവ് 2ന്റെ ആർഎൻഎ വേർതിരിച്ചെടുത്ത് ഡി.എൻ.എയാക്കി ലാംപ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആംപ്ലിഫൈ ചെയ്യുന്നു..ഇത്തരം രോഗനിർണ്ണയത്തിന്വിപണിയിൽ ലഭ്യമായ ആർഎൻഎ എക്സ്ട്രാക്ഷൻ കിറ്റുകളെക്കാൾ വിലക്കുറവും കൃത്യതയേറിയതുമാണ് ശ്രീചിത്രയുടെ ചിത്ര മാഗ്ന . രോഗിയുടെ സ്രവം ലബോറട്ടറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്രവത്തിലെ ആർ.എൻ.എ വിഘടിച്ചുപോകാനും രോഗനിർണ്ണയം തെറ്റാനും ഇടയുണ്ട് ഇങ്ങനെ വിഘടിച്ചുപോകുന്ന ആർഎൻഎയും പിടിച്ചെടുക്കാൻ ചിത്ര മാഗ്നയിലെ മാഗ്നറ്റിക് ബീഡ് സാങ്കേതിക വിദ്യക്ക് കഴിയും. ചിത്ര ജീൻലാംപ്എൻ വികസിപ്പിച്ചെടുത്ത ഡോ. അനൂപ് തെക്കുവീട്ടിലിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ചിത്ര മാഗ്നയും വികസിപ്പിച്ചത്.
ഇൗ ഉപകരണത്തിന്റെ സാങ്കേതിക വിദ്യയുടെ പേറ്റന്റിനായി ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.ഐ..സി..എം..ആറിന്റെ അനുമതിയും ഡി.സി.ജി.ഐ ലൈസൻസും ലഭിച്ചാൽ വ്യാവസായികാടിസ്ഥാനത്തിൽ കിറ്റ് നിർമ്മാണം ആരംഭിക്കും.