kesb

തിരുവനന്തപുരം: ലോക്ക് ഡൗണിനു ശേഷം വൈദ്യുതി ബിൽ കാഷ് കൗണ്ടറുകൾ വഴി അടയ്ക്കുന്നതിന് ഉപഭോക്താക്കളെ കൺസ്യൂമർ നമ്പർ അടിസ്ഥാനമാക്കി ഒറ്റ, ഇരട്ട അക്ക ക്രമീകരണം നടത്തുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്.പിള്ള അറിയിച്ചു. തിരക്കൊഴിവാക്കാനായി മേയ് നാലു മുതൽ 10 വരെ ദിവസങ്ങളിലായിട്ടായിരിക്കും ക്രമീകരണം. ഏപ്രിൽ 30ന് ക്രമീകരണത്തെക്കുറിച്ച് വിശദമായി അറിയിക്കും.

ഈ ദിവസങ്ങളിൽ ബില്ല് അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും വൈദ്യുത ബന്ധം വിച്ഛേദിക്കില്ല. ലോക്ക് ഡൗൺ വീണ്ടും നീട്ടുകയാണെങ്കിൽ സാവകാശം നൽകും. ഇപ്പോൾ ബില്ലടയ്ക്കാൻ ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താം. ഓൺലൈൻ സംവിധാനങ്ങളെകുറിച്ചറിയാൻ 1912 എന്ന കാൾ സെന്റർ നമ്പരിൽ വിളിക്കാം.

ചില ബാങ്കുകൾ ഏർപ്പെടുത്തിയിരുന്ന സർവീസ് ചാർജ് മൂന്നു മാസത്തേക്ക് കെ.എസ്.ഇ.ബി വഹിക്കും.